03:56am 19 July 2026
NEWS
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് അഭിമാന നേട്ടം; മമ്മൂട്ടി മികച്ച നടൻ
18/07/2026  06:38 PM IST
nila
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് അഭിമാന നേട്ടം; മമ്മൂട്ടി മികച്ച നടൻ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് ശ്രദ്ധേയ നേട്ടം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇതോടെ ദേശീയതലത്തിൽ മികച്ച നടനുള്ള ബഹുമതി നാലാം തവണയാണ് അദ്ദേഹം നേടുന്നത്. 'ചന്ദു ചാമ്പ്യൻ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. 'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലെ ശക്തമായ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി.

മലയാളത്തിനായി മറ്റൊരു വലിയ നേട്ടമായി, 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണിൽ' എന്ന ഗാനാലാപനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.

'ഭ്രമയുഗം' ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് പിന്നിലെ മികവിന് ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം നേടി.

'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ ധനുഷിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

അതേസമയം, മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമ' സ്വന്തമാക്കി.

ജൂറി ചെയർമാൻ ജയരാജ് ന്യൂഡൽഹിയിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി മലയാള സിനിമയുടെ ശക്തമായ സാന്നിധ്യം ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന്റെ പ്രധാന ആകർഷണമായി.

പുരസ്കാരങ്ങൾ ഇങ്ങനെ:

ഫീച്ചർ ഫിലിം വിഭാഗം

നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)

നടി-യാമി ഗൗതം

സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)

കുട്ടികളുടെ ചിത്രം - ചിന്ന കഥ കാതു

പ്രത്യേക പരാമർശം

സൗണ്ട് ഡിസൈൻ സുരേൻ. ജി (മെയ്യഴകൻ)

നടൻ - ധനുഷ് (ക്യാപ്റ്റൻ മില്ലർ)

മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു

തമിഴ് ചിത്രം -രായൻ

മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ

കന്നഡചിത്രം -മിഥ്യ

ഹിന്ദി ചിത്രം -ശ്രീകാന്ത്

ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ

സംഘട്ടനസംവിധാനം -അനൽ അരശ് (മഹാരാജ)

കോറിയോഗ്രഫി - വിജയ് ഗാംഗുലി (സ്ത്രീ2)

ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)

പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)

സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)

മേക്കപ്പ് - പി. രവികുമാർ (കമ്മിറ്റി കുറോളു)

കോസ്റ്റ്യൂം ഡിസൈനർ - ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)

പ്രൊഡക്ഷൻ ഡിസൈനർ - നിതിൻ സിഹാനി ചൗധരി (കൽക്കി)

എഡിറ്റിങ് - ആർ. കലൈവാനൻ (അമരൻ)

സൗണ്ട് ഡിസൈൻ - മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)

തിരക്കഥ (സംഭാഷണം) - വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)

അവനലംബിത തിരക്കഥ - സ്വർഗന്ധർവ സുധീർ ഫാഡ്കേ

ഛാാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)

ഗായിക - വൈക്കം വിജയലക്ഷ്മി (ARM)

ഗായകൻ - അഭയ് ജോധ്പുർകർ

ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി

ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)

ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)

സഹനടി -1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)

സഹനടൻ സഞ്ജയ് മിശ്ര (ഭക്ഷക്)

നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)
സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)

സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img